കാട്ടുപന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു

തൃശൂര്‍ മംഗലം ഡാമിന് സമീപം ഓടംന്തോട് നന്നങ്ങാടിയില്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. ധോണിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ചത്തത്. കുടുക്ക് മുറുകിയതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓടന്തോട് ചാലി റബ്ബര്‍ എസ്റ്റേറ്റിലെ മുള്ളുവേലിയില്‍ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് വന്ന വ്യക്തിയാണ് പുലി കുടുങ്ങിയത് കണ്ടെത്തിയത്.
മൂന്ന് വയസ് പ്രായമുള്ള ആണ്‍പുലിയാണ് കെണിയില്‍ അകപ്പെട്ട് ചത്തത്.