എ.ബി.വി.പി. പ്രവര്‍ത്തകരുടെ കൊലപാതകം; ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് തുടങ്ങി

കൊല്‍ക്കത്ത: ദിനാജ്പുര്‍ ജില്ലയിലെ സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ബിജെപി പശ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ബന്ദിനിടെ രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ സിപ്പായിബസാറിലാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രക്ഷോഭകര്‍ ദേശീയ 60ല്‍ ടയറുകള്‍ കത്തിച്ച്‌ തടസ്സപ്പെടുത്തിയെങ്കിലും പൊലീസെത്തി ഇവ നീക്കം നീക്കം ചെയ്തു് യാത്രായോഗ്യമാക്കിയിരുന്നു. ഇസ്ളാംപൂരിലെ ഒരു സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരേയാണ് പൊലീസ് വെടിയുതിര്‍ത്തത്. സെപ്തംബര്‍ 20നായിരുന്നു സംഭവം.

പലസ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മിഡ്നാപുരില്‍ സര്‍ക്കാര്‍ ബസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്‌ക്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജിയോഗ്രഫി, ബംഗാളി എന്നീ വിഷയങ്ങള്‍ക്കും അധ്യാപകരെ വേണം എന്ന് ആവശ്യപെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ നിരവധി പൊലീസുകാരെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ബന്ദിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി 4000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. ബസ്, മെട്രോ, ട്രാം സര്‍വീസുകള്‍ ഒരുക്കിയ സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധമായി ജോലിക്ക് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഐടിഐ വിദ്യാര്‍ത്ഥി രാജേഷ് സര്‍ക്കാര്‍, മൂന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി തപസ് ബര്‍മന്‍ എന്നിവരാണ് പൊലീസ് വെടിവെയ്പില്‍ മരിച്ചതെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.