ഇന്ത്യ സുരക്ഷിതമല്ലെന്ന പ്രചാരണം ശരിയല്ല; ഒറ്റപ്പെട്ട അക്രമങ്ങള്‍ തടയണമെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ അതത് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ വര്‍ഷത്തെ ടൂറിസം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം. കേരളത്തിന് ഏഴ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സുരക്ഷിതമല്ലെന്ന പ്രചാരണം ശരിയല്ല. ഒറ്റപ്പെട്ട അക്രമങ്ങള്‍ തടയണമെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു.രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തെ ദേശീയ ടൂറിസം അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി വിതരണം ചെയ്തു. ഉത്തരവാദിത്വ ടൂറിസം വയനാട്, മികച്ച ടൂറിസം ഫിലിം ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിന് വേണ്ടി സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.