വ്യായാമവും വേണ്ട,ഡയറ്റിങ്ങും വേണ്ട ; ഈ ജ്യൂസുകള്‍ കുടിച്ചാൽ തടി കുറയ്ക്കാം

 

ശരീരഭാരം കുറയ്ക്കാനായി ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങളെ പിന്തുടരുകയും, വ്യായാമം ശീലമാക്കുകയും ചെയ്യുക എന്നതുപോലെ പ്രധാനമാണ്, ഭാരം കുറയ്ക്കാന്‍ സഹായകമാകുന്ന ചില കാര്യങ്ങളെ ചര്യയിലുള്‍പ്പെടുത്തുകയെന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ ജ്യൂസുകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ദിവസവും ഇത്തരം ജ്യൂസുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

പാവയ്ക്ക ജ്യൂസ്

ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ നല്ലതാണ് പാവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. പാവയ്ക്കയില്‍ കലോറിയും കുറവാണ്.

കക്കിരി ജ്യൂസ്

ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് കക്കിരി. കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്.

നെല്ലിക്ക ജ്യൂസ്

മെറ്റബോളിസം വര്‍ധിപ്പിക്കാനും അതുവഴി ശരിയായ ആരോഗ്യം പ്രതിനിധാനം ചെയ്യാനും നെല്ലിക്ക ജ്യൂസ് സഹായിക്കും.