റയലിന് വൻ തിരിച്ചടി;ഇസ്‌കോയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരവും പരിക്കിന്റെ പിടിയിൽ

ലാലിഗയിൽ സെവിയ്യക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ റയലിന് വലിയ തിരിച്ചടി നല്കിക്കൊണ്ടായിരുന്നു സൂപ്പർ താരം ഇസ്കോ പരിക്കുമായി പുറത്തുപോയത്.പരിക്ക് ഭേദമാവാൻ ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ഇസ്‌കോയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്.നാളെ അത്‍ലറ്റികോയെ നേരിടാനൊരുങ്ങുന്ന റയലിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് മറ്റൊരു സൂപ്പർ താരവും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ബ്രസീലിയൻ സൂപ്പർതാരം മാഴ്സലോയ്ക്കാണ് പരിക്കേറ്റത്.
സെവിയ്യക്കെതിരായ മത്സരത്തിലാണ് മാഴ്സലോക്കു പരിക്കേറ്റത്. ഇതിനെ തുടർന്ന് എഴുപത്തിരണ്ടാം മിനുട്ടിൽ താരത്തെ പിൻവലിക്കേണ്ടി വന്നിരുന്നു. കാൽവണ്ണയിലെ പേശികൾക്കാണു പരിക്കെന്നാണ് മാഴ്സലോ മത്സരത്തിനു ശേഷം പറഞ്ഞത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ടു മത്സരങ്ങൾ താരത്തിനു നഷ്ടമാകും. മാഡ്രിഡ് ഡെർബിയും സിഎസ്കെഎ മോസ്കോക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും ഇതോടെ താരത്തിന് നഷ്ടമാകും. കൂടുതൽ പരിരോധനകൾക്കു ശേഷമേ പരിക്കിന്റെ ആഴം മനസിലാക്കാനാവുയെന്ന് പരിശീലകൻ ലൊപടൂയി അറിയിച്ചു.