സുപ്രീം കോടതി വിധി സ്ത്രീവിരുദ്ധമെന്ന് ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

വിവാഹേതര ലൈംഗീക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി സ്ത്രീവിരുദ്ധമാണെന്ന് ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍.

‘സുപ്രീം കോടതി വിധിയോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. വിവാഹിതരായവര്‍ക്ക് വിവാഹേതര ബന്ധത്തിന് അനുമതി നല്‍കുന്ന വിധിയാണിത്. വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയാല്‍ വിവാഹത്തിന് എന്ത് പവിത്രതയാണ് ഉള്ളത് ? വിവാഹേതര ബന്ധത്തില്‍ രണ്ട് പേരും ശിക്ഷിക്കപ്പെടുമ്പോഴാണ് നിയമം നിഷ്പക്ഷമാകുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന നിയമമാണിതെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ തന്നെ നിയമം റദ്ദാക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല.” സ്വാതി മാലിവാള്‍ വ്യക്തമാക്കി.

വാർത്താ കടപ്പാട്