ലൈംഗിക ആരോപണത്തിൽ റൊണാൾഡോ കുടുങ്ങുന്നത് രണ്ടാം തവണ

ലോക ഫുട്ബാളിൽ കിരീടം വെക്കാത്ത ചക്രവർത്തിയാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരത്തിന് ലോകത്തിന്റെ എല്ലാ കോണുകളിലും ആരാധകരുണ്ട്.വമ്പൻ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ,റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളിൽ കളിച്ചതുകൊണ്ടുതന്നെ താരത്തിന്റെ അത്ര വിപണിമൂല്യമുള്ള മറ്റു ഫുട്ബോളർ ഇപ്പോഴുണ്ടോ എന്ന കാര്യം സംശയകരമാണ്.ലൈംഗിക ആരോപണ വിഷയങ്ങളിലും മുൻപന്തിയിലാണ് താരം.ഇപ്പോൾ അവസാനമായി റൊണാൾഡോ തന്നെ ബലാൽസംഘം ചെയ്തുവെന്ന് ആരോപിച്ച് അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ മയോര്‍ഗ എന്ന 34 കാരിയാണ് രംഗത്തുവന്നിരിക്കുന്നത്.ലാസ് വേഗസിലെ ഒരു ഹോട്ടലിൽ വെച്ച് റൊണാൾഡോ തന്നെ പരിചയപ്പെടുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്.2009 ൽ നടന്ന സംഭവത്തിന് ശേഷം 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും അവര്‍ പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ച് റൊണാൾഡോയുടെ അഭിഭാഷകർ രംഗത്തെത്തി.ഇത് ആദ്യമായിട്ടല്ല റൊണാൾഡോ ലൈംഗീക ആരോപണത്തിൽ കുടുങ്ങുന്നത്.പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലെ ഒരു ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചതിന് റൊണാൾഡോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.