ശരത് പവാറിന്റെ മോദി സ്നേഹം ;എന്‍.സി.പിയില്‍ നിന്ന് രാജി തുടരുന്നു

റാഫേൽ ഇടപാടിൽ പ്രധാനമനന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയ എന്‍ സി പി നേതാവ് ശരദ് പവാറിന്റെ നടപടിയിൽ പ്രതിഷേധമറിയിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി തുടരുകയാണ് . പ്രതിപക്ഷ പാര്‍ട്ടികളും എന്‍സിപി- കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ജെ പി സി അന്വേഷണം ആവശ്യപ്പെടുമ്പോള്‍ ശരദ് പവാര്‍ ഇങ്ങനെ ഒരു നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും എം പിയുമായ താരിഖ് അന്‍വര്‍ രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ മുനാഫ് ഹക്കിം രാജി നല്‍കിയത്. റഫേലില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയുടെ അധ്യക്ഷനില്‍ നിന്ന് ഇങ്ങനെ ഒരു പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.ഇക്കാര്യത്തില്‍ അധ്യക്ഷന്‍ കൃത്യത വരുത്തിയില്ലെങ്കില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നും അദ്ദേഹം സൂചന നല്‍കി.