തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല; വിയോജിപ്പുമായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിയോജിപ്പ് തുടരുന്നു. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലാണ്. ശബരിമല സ്ത്രീ പ്രവേശനവിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥലം കൂടി അനുവദിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കും. ഏത്ഘട്ടത്തെയും നേരിടാന്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്അറിയിച്ചു. കുടിവെള്ളം, ടോയ്‌ലെറ്റ്‌സൗകര്യങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥലം കൂടി അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യന്ത്രി പറഞ്ഞതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു