മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണം; ഭർത്താവ് ചോദ്യം ചെയ്തതിൽ മൂന്ന് കുട്ടികളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ കൊഴിഞ്ഞിപാട്ടി ഗ്രാമത്തിലാണ് 26 കാരിയായ വീട്ടമ്മ മൂന്ന് കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണം കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ കൊടും ക്രൂരത ചെയ്തത്.

ദിവസവും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണം ഭർത്താവിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇതേ തുടർന്ന് ഭര്‍ത്താവ് ഫോണ്‍ വാങ്ങി വെച്ചു. പിന്നീട് ഇത് വഴക്കിൽ കലാശിക്കുകയും ഭർത്താവ് ഫോണ്‍ വാങ്ങി വെച്ചു. രോക്ഷപ്രകടനത്തിന് ശേഷം കൂലിവേലയ്ക്കായി പുറത്തേക്ക് പോവുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെയും ഭാര്യയെയും കാണാനില്ലെന്ന് മനസിലാക്കുന്നതും അന്വേഷണം നടത്തുന്നതും.

തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കിണറില്‍ മരിച്ചനിലയില്‍ മൂന്നു കുട്ടികളുടെയും ഭാര്യയുടെയും മൃതദേഹം കാണപ്പെടുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. കുട്ടികളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.