നാല് സൂപ്പർ താരങ്ങൾക്ക് പരിക്ക് ;റയൽ മാഡ്രിഡ് ക്യാമ്പിൽ ആശങ്ക

ചാമ്പ്യൻസ് ലീഗിൽ ഈയാഴ്ച സിഎസ്കെഎ മോസ്കോയെ നേരിടാനൊരുങ്ങുന്ന റയലിന് തിരിച്ചടിയായി പരിക്കുകളുടെ തുടർക്കഥ. നേരത്തെ തന്നെ ഇസ്കോ, മാഴ്സലോ എന്നിവരെ പരിക്കിനെ തുടർന്നു നഷ്ടപ്പെട്ട റയൽ മാഡ്രിഡിന് രണ്ടു താരങ്ങളെ കൂടി നഷ്ടപ്പെടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. നായകനായ റാമോസിനെയും മുന്നേറ്റ നിരയിലെ സൂപ്പർ താരം ഗരത് ബെയ്ലിനെയുമാണ് റയലിനു പരിക്കിനെ തുടർന്ന് നഷ്ടപ്പെടുക. ഇരുവരും റഷ്യയിൽ വച്ചു നടക്കുന്ന മത്സരത്തിനുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ലീഗിലെ അവസാന മത്സരത്തിൽ അത്‍ലറ്റികോയ്‌ക്കെതിരെ കളിക്കുന്നതിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്