ഇന്ത്യയിൽ പുതിയ ഐഫോൺ ആർക്കും വേണ്ട; ആശങ്കയോടെ ആപ്പിൾ

പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അവസാനമായി ആപ്പിൾ വിപണിയിലെത്തിച്ച ഐഫോണ്‍ 10 എസും 10 എസ് മാക്സിനുമാണ് ഇന്ത്യയിൽ ആവശ്യക്കാരില്ലാത്തത്. ഐഫോണില്‍ ആദ്യമായി ഡബിള്‍ സിം എന്ന പ്രത്യേകത അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് പുതുതലമുറ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
എന്നാല്‍ ഇതാദ്യമായി ഐഫോണുകള്‍ വിറ്റുപോകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനക്ക് എത്തിച്ച ഐഫോണുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആദ്യ ആഴ്ച വിറ്റു പോയതെന്ന് വ്യാപാരികള്‍ പറയുന്നു.
പുതിയ ഐഫോണുകള്‍ വില്‍ക്കാനായി പുതിയ ഒട്ടേറെ സ്റ്റോറുകളും ആപ്പിള്‍ തുറന്നിരുന്നു. ഇതിനൊപ്പം ചില്ലറ വ്യാപാരികളെയും ആപ്പിള്‍ കൂട്ടുപിടിച്ചിരുന്നു. ചില്ലറ വ്യാപാരികളും ആപ്പിള്‍ പ്രീമിയും വ്യാപാരികളും വില്‍പ്പനക്ക് എത്തിച്ചവയില്‍ 40-45 ശതമാനം ഐഫോണുകളും വിറ്റുപോയില്ലെന്ന് മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ പറയുന്നു.