നജ്മല്‍ ബാബു(ടി.എന്‍ ജോയ്) അന്തരിച്ചു

മുന്‍ നക്‌സലൈറ്റ് നേതാവ് നജ്മല്‍ ബാബു( ടി.എന്‍ ജോയ്) അന്തരിച്ചു. 69 വയസായിരുന്നു. സ്വദേശമായ കൊടുങ്ങല്ലൂരായിരുന്നു അന്ത്യം. സമീപകാലത്ത് മതംമാറിയ ടി.എന്‍ ജോയ് നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ചിരുന്നു. അവിഭക്ത സി.പി.ഐ.എം.എല്ലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അവിവാഹിതനാണ്. ഏതാനും വർഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ടി.എൻ ജോയ്, നജ്മൽ ബാബു എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനാണ്.