സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് 500 രൂപ പിഴയിട്ട് ഹൈവേ പൊലീസ്

സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മറുനാടൻ യുവാവിന് അഞ്ഞൂറുരൂപ പിഴയിട്ട് ഹൈവേ പൊലീസ്. ബുധനാഴ്ച രാവിലെ മംഗൽപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദേശീയപാതയിൽവെച്ചാണ് സംഭവം.

മംഗൽപ്പാടി വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി കാസിമി(26)നാണ് പോലിസ് പിഴയിട്ടത്. സൈക്കിളിൽ അമിതവേഗത്തിലായിരുന്ന യുവാവിനെ പൊലീസ് കൈകാണിച്ച് നിർത്തുകയും കയർത്ത്‌ സംസാരിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് 2000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്ന് കരഞ്ഞുപറഞ്ഞപ്പോൾ പിഴ 500 രൂപയിൽ ഒതുക്കി.

എന്നാൽ പൊലീസ് നൽകിയ രശീതിൽ kl 14 Q 7874 എന്ന നമ്പർ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്കൂട്ടർയാത്രക്കാരനാണ് പിഴ നൽകിയതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഹൈവേ പൊലീസ് അധികൃതർ പറയുന്നു.