തീവണ്ടിയിലെ പുതിയ ഗാനവും ഏറ്റെടുത്ത് പ്രേക്ഷകർ

തീവണ്ടിയിലെ താ തിന്നം വീഡിയോ ഗാനം പുറത്തുവിട്ടു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് വരികള്‍ രചിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്്. പുകവലി ശീലത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ടൊവീനോയുടെ കഥാപാത്രം ബിനീഷ് കിണഞ്ഞ് പരിശ്രമിക്കുന്നതാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.