കോൺഗ്രസിന് തിരിച്ചടി; ബി.എസ്.പിക്ക് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസിനോട് സഖ്യത്തിനില്ല

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബി.എസ്.പി നിലപാടിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും രംഗത്ത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ടില്ലെന്നും മധ്യപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി അറിയിച്ചു. നേരത്തെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബി.എസ്.പി അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ കാത്തിരിക്കാനാവില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ലെന്നും അതേസമയം ബി.എസ്.പിയും ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആവുമോ എന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാഹുലിന്റെ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ഇരുപാർട്ടികളുടെയും നിലപാട് .