മോദിയെ ട്രോളി വീണ്ടും ദിവ്യ സ്പന്ദന; വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ട്രോള്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അവഗണിച്ച് മോദി കോര്‍പറേറ്റ് മുതലാളിമാരെ മാത്രം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്നും കർഷകരെ അവഗണിക്കുന്നുവെന്നും ദിവ്യ സ്പന്ദനയുടെ ട്രോള് വിഡിയോയിൽ പറയുന്നു. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്ന പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് ദിവ്യ സ്പന്ദനക്കെതിരെ കഴിഞ്ഞ ആഴ്ച കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അന്ന് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ആ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കി. പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പുതിയ ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

നേരത്തെ ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടെന്ന അഭ്യൂഹം പരന്നിരുന്നു. ഈ അഭ്യുഹങ്ങളൊക്കെയും തള്ളിയ ദിവ്യ സ്പന്ദന പതിവുശൈലിയില്‍ സോഷ്യല്‍ മീഡിയയിലൂടെ മോദിയെ വിമര്‍ശിക്കുകയാണ്. താന്‍ കോണ്‍ഗ്രസ് വിട്ടു എന്നത് വെറും ഗോസിപ്പാണെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതാനും വായിച്ചു രസിക്കാനും ആളുകള്‍ക്ക് വലിയ താത്പര്യമായിരിക്കും. ഇതൊന്നും ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ല. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ദിവ്യ പറഞ്ഞു.

Prime Minister Modi, his favourites and not so favourites

Divya Spandana/Ramya ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 6, 2018