അസമിലെ ഡെപ്യൂട്ടി സ്‍പീക്കർ ആനപ്പുറത്ത് നിന്ന് വീഴുന്ന വീഡിയോ വൈറലാവുന്നു

അസമിലെ പുതിയ ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക് സ്വന്തം മണ്ഡലമായ രതാബരിയില്‍ ലഭിച്ച സ്വീകരണത്തിലെ ആനസവാരിയാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മല്ലയ്ക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആനപ്പുറത്തേറിയായിരുന്നു മല്ല പ്രവർത്തകരുടെ സ്വീകരണമേറ്റു വാങ്ങികൊണ്ടിരിക്കുന്നത്. വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും ശബ്ദങ്ങൾ ആനക്ക് അലോസരമുണ്ടാക്കി. സഹികെട്ട ആന പാപ്പാനേയും മല്ലയെയും കുലുക്കി താഴെ വീഴ്‍ത്തിയ ശേഷം ഒരൊറ്റയോട്ടം. ആനപ്പുറത്തു നിന്ന് താഴെ വീണെങ്കിലും ഭാഗ്യത്തിന് കാര്യമായ പരിക്കൊന്നും മല്ലക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാം

Newly elected Deputy Speaker of Assam assembly Kripanath Mallah fell down from elephant

Newly elected Deputy Speaker of Assam assembly Kripanath Mallah fell down from elephant while his supporters welcomed him in his own constituency in Karimganj District yesterday. (Manogya Loiwal )#UserGeneratedContentMore videos: http://bit.ly/IndiaTodaySocial

India Today ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 7, 2018