ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കി; തീരുമാനം സ്വാഗതാർഹമാണെന്ന് ചെന്നിത്തല

മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്രൂവറി റദ്ദാക്കാൻ തീരുമാനിച്ച കാര്യം സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു.ബ്രുവറിയിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ചെന്നിത്തല പറഞ്ഞു.