ഇന്റര്‍പോള്‍ മേധാവി തങ്ങളുടെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ചൈന

ഇന്റര്‍പോള്‍ മേധാവിയായിരുന്ന മെങ് ഹോങ്‌വേ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ചൈന. അഴിമതി കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഹോങ്‌വേയെ കസ്റ്റഡിയില്‍ എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. മെങിന്റെ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് 12 ദിവസമായി വെങ് തടവിലാണെന്ന് ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് അഴിമതി വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയിലാണ് ഇദ്ദേഹമെന്നാണ് വെളിപ്പെടുത്തല്‍.ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടെ സെപ്റ്റംബര്‍ 25നാണ് മെങിനെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് മെങ് ഹോങ്വീയുടെ ഭാര്യ ഫ്രഞ്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന വിവരം പുറത്തുവന്നത്.
അതേസമയം, ഇന്റര്‍പോള്‍ മേധാവി സ്ഥാനമൊഴിഞ്ഞു കൊണ്ടുള്ള മെങ് ഹോങ്വീയുടെ കത്ത് ഇന്റപോള്‍ അംഗീകരിച്ചു.