2025 ഓടെ ഇന്ത്യയിലെ 87 ശതമാനം ജനങ്ങള്‍ക്കും ക്യാൻസര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപ്പെടുമെന്ന് ലോകാരോഗ്യ സംഘടന

2025 ഓടെ ഇന്ത്യയിലെ 87 ശതമാനം ജനങ്ങള്‍ക്കും ക്യാൻസര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. കാരണം പുകവലിയും മദ്യപാനവുമൊന്നുമല്ല. നിത്യേന നാം കുടിക്കുന്ന പാൽ തന്നെയാണ് കാരണം. രാജ്യത്ത് ലഭ്യമാക്കപ്പെടുന്ന 65% പാലുകളിലും മായം കലരുന്നതായി പഠനങ്ങൾ. ലഭ്യമായ പാലുകളുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട്. സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 89.2 ശതമാനം പാല്‍ ഉത്പന്നങ്ങളും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തില്‍ മായം കലർന്നവയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ 68.7%വും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എഎഎസ്) മാനദണ്ഡമനുസരിച്ചല്ല നിര്‍മ്മിക്കുന്നത്. കഴിഞ്ഞ സപ്തംബർ 26 ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ്(എഫ്.ഡി.എ) രണ്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ അമുൽ, മഹാനന്ദ, ഗോവർധൻ തുടങ്ങിയ ബ്രാൻഡഡ് കമ്പനികളുടെ പാൽ പായ്ക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി. ഇവിടെ യഥാര്‍ത്ഥ പാക്കറ്റുകളില്‍ നിന്നും കമ്പനിയുടെ പാല്‍ മാറ്റി മായം കലര്‍ന്ന പാല്‍ നിറച്ചതായി കണ്ടെത്തിയിരുന്നു.

1.ചേർക്കുന്ന മായങ്ങൾ

കാസ്റ്റിക് സോഡ, ഡിറ്റർജന്റ്, ഗ്ലൂക്കോസ്, റെജിമേൻഡ് ഓയിൽ, വെളുത്ത പെയിന്റ് എന്നിവയാണ് ഇന്ത്യയില്‍ കൂടുതലായി പാലില്‍ മായം കലര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍.ഈ മായങ്ങളാണ് നിങ്ങൾ കുടിക്കുന്നത്.

2. പാലിന് കൂടുതല്‍ കട്ടി തോന്നിക്കാന്‍…

യൂറിയ, സ്റ്റാർച്ച്, ഗ്ലൂക്കോസ്, ഫോർമാലിൻ തുടങ്ങിയവയാണ് പാലിന് കൂടുതല്‍ കട്ടി തോന്നിക്കാന്‍ ഉപയോഗിക്കുന്നത്. പാല്‍ ഏറെ കാലം കേടുകൂടാതെ ഇരിക്കുന്നതായി തോന്നിക്കാനും ഇവ സഹായിക്കും.

3. മായം കലര്‍ന്ന പാല്‍ കാന്‍സര്‍ വരുത്തുമോ ?

മായം ചേർക്കലിൽ നടപടി എടുക്കാത്ത പക്ഷം 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ 87%ത്തോളം ജനങ്ങള്‍ക്കും ക്യാൻസര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

4 . എങ്ങനെ നമ്മെ ബാധിക്കുന്നു ?

പാലില്‍ കലരുന്ന ഇത്തരം വസ്തുക്കള്‍ മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളെ മാരകമായ രീതിയില്‍ ബാധിക്കും. ഇത് പിന്നീട് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്കും വഴിതെളിക്കും.

5 . വടക്കേ ഇന്ത്യ…

വടക്കേ ഇന്ത്യയിൽ പാലില്‍ മായം കണ്ടെത്തുന്നത് സർവ സാധാരണമാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇവിടെ ‘പാലില്‍ മായം കലര്‍ത്തുന്നതിനെതിരെ ദേശീയ സർവേ’ എന്ന പേരില്‍ സർവേ നടത്തുകയുണ്ടായി. പാല്‍ ശുദ്ധീകരണം, പാക്കറ്റിലാക്കുക തുടങ്ങിയ പ്രക്രിയകളില്‍, പാത്രങ്ങളിലോ മറ്റ് ഉപരിതലങ്ങളിലോ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളും മറ്റും ശരിയായ വിധം കൈകാര്യം ചെയ്യാത്തതു മൂലം ഇവ പാലിലും അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിരുന്നു.