സ്ത്രീകളെ ഉപദ്രവിച്ചാല്‍ മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ബൃന്ദ കാരാട്ട്

അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാല്‍ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയായ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സന്ദർഭത്തിൽ എംജെ അക്ബര്‍ രാജിവെക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു

ലൈംഗികാരോപണങ്ങളില്‍പ്പെട്ട എം.ജെ.അക്ബറിനോടു മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഏഴ് വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.