”ഐയാം സോറി കനീസ്”- പരസ്യമായി ചുംബിച്ചതിന്‌ നടി കനീസ് സൂർക്കയോട് മാപ്പ് പറഞ്ഞ് അതിഥി മിത്തല്‍

പരസ്യമായി ചുംബിച്ചതിന്‌ നടി കനീസ് സൂർക്കയോട് മാപ്പ് പറഞ്ഞ് അതിഥി മിത്തല്‍.
സഹപ്രവര്‍ത്തകയായ അതിഥി മിത്തല്‍ 2016ല്‍ സ്റ്റേജ് ഷോ നടക്കുന്നതിനിടെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്ന്
ആരോപിച്ച് നടി കനീസ് സൂര്‍ക്ക ഇന്നലെയാണ് രംഗത്തുവന്നിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. അതിഥിയുടെ പ്രതികരണത്തില്‍ താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്നും പക്ഷെ ഓരോ വ്യക്തിക്കും അതിരുകളുണ്ടെന്നും അതിഥി പറഞ്ഞു .അതൊരു തമാശയായിരുന്നുവെന്നും ലൈംഗീക അതിക്രമമായി അതിനെ കണക്കാക്കരുതെന്നും അതിഥി മിത്തൽ പറഞ്ഞു.