മുഖ്യമന്ത്രിക്കെതിരായ ജാതീയാധിക്ഷേപം : മാപ്പു പറഞ്ഞ് ശബരിമല സമര വനിത

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോൽ സ്വദേശിനി മണിയമ്മ. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയില്‍ ഇവർക്കെതിരെ ആറന്മുള പൊലീസാണ് കേസ്സെടുത്തിരുന്നു.

ഇതിനു പിറകെയാണ് മുഖ്യമന്ത്രിയെ ചീത്ത പറഞ്ഞതിൽ മാപ്പു പറഞ്ഞുകൊണ്ടുള്ള വീഡിയോ ഇവർ പുറത്തു വിട്ടത്. തന്നോട് മാധ്യമ പ്രവർത്തകൻ വന്നു സമരത്തെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞുപോയതാണ് ഇതെന്നും അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ഇവർ പറഞ്ഞു.

അമ്മച്ചി മാപ്പും ആയി വന്നിട്ട് ഉണ്ട് 😁. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് പറഞ്ഞ് അസഭ്യം പറഞ്ഞ അമ്മച്ചിക്ക് മതിയായി …. അയ്യപ്പനെ ഓർത്ത് മാപ്പാക്കണം എന്ന് അമ്മച്ചി …..

KL.14 സഖാക്കൾ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಅಕ್ಟೋಬರ್ 11, 2018