നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം; സണ്ണി ലിയോണിനെതിരെ ആരാധകര്‍

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകർ.

ഭര്‍ത്താവിനൊപ്പം മെക്സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് സണ്ണി ലിയോണ്‍ പങ്കു വച്ചത്. അതോടെ ആരാധകർ വിമർശനങ്ങളുമായി രംഗത്തെത്തി.

അസഭ്യകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് പ്രതികരണമായി വന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്.