മലപ്പുറത്ത് 17 കാരനെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍

കൊണ്ടോട്ടിയില്‍ 17 കാരനെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍. കൊണ്ടോട്ടി ഒഴുകൂര്‍ സ്വദേശി ഉള്ളാട്ടുതൊടി ഫാസിലാണ് പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ നിരവധി തവണ ഫാസില്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

കുട്ടി സ്ഥിരമായി വീട്ടില്‍ വൈകി എത്തുന്ന കാര്യം, മാതാപിതാക്കള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ അധ്യാപകർ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം 17കാരന്‍ പുറത്ത് പറയുന്നത്. ഫാസില്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പീഡിപ്പിച്ചതായും ചൈല്‍ഡ് ലൈനെ അറിയിച്ചിട്ടുണ്ട്.