പീഡനക്കേസിൽ റൊണാൾഡോയെ രക്ഷിച്ചത് റയൽ മാഡ്രിഡ്?

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ഉയർന്നുവന്ന പീഡനാരോപണത്തിൽ തങ്ങളുടെ പേരും വലിച്ചഴിച്ചതിന് പോർച്ചുഗീസ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.2009ൽ റൊണാൾഡോ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വച്ചു തന്നെ പീഡിപ്പിച്ചുവെന്ന് അടുത്തിടെ കാതറിൻ മയോർഗയെന്ന അമേരിക്കൻ യുവതി നേരിട്ടു വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം യൂറോയുടെ നഷ്ടപരിഹാരം നൽകി ഈ വിഷയം ഒത്തുതീർപ്പാക്കിയെന്ന കരാറിൽ അന്നു തനിക്ക് ഒപ്പു വെക്കേണ്ടി വന്നുവെന്നും മയോർഗ വെളിപ്പെടുത്തിയിരുന്നു.യുവതിയുമായി ഒത്തുതീർപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡ് നിർബന്ധിച്ചുവെന്നാണ് കൊറിയോ ഡെ മാൻഹയെന്ന പോർച്ചുഗീസ് മാധ്യമം പുറത്തു വിട്ട റിപ്പോർട്ടുകൾ പറഞ്ഞത്.ഈ സംഭവം നടന്നതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് ശേഷമാണ് റയൽ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒപ്പുവെച്ചത്.