ഗായകന്‍ കാര്‍ത്തിക്കിനെതിരെ ആരോപണം ഉന്നയിച്ച്‌ യുവതി; ”തന്നെ ഓര്‍ത്ത് കാര്‍ത്തിക് ലൈംഗിക വൈകൃതങ്ങള്‍ ചെയ്യാറുണ്ടായിരുന്നു”

മീ ടു ക്യാമ്പയിൻ കോളിവുഡില്‍ കത്തിപ്പടരുന്നു. വൈരമുത്തുവിന് പിന്നാലെ ഇപ്പോള്‍ കുടുക്കില്‍ അകപ്പെട്ടിരിക്കുന്നത് തെന്നിന്ത്യയുടെ സ്വന്തം പിന്നണി ഗായകന്‍ കാര്‍ത്തിക്കാണ്.

കാര്‍ത്തിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി ഉന്നയിച്ചിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കാര്‍ത്തിക് ലൈംഗിക ചുവകലര്‍ന്ന ഭാഷയില്‍ സംസാരിച്ചുവെന്നും യുവതിയെ ഓര്‍ത്ത് കാര്‍ത്തിക് സ്വയംഭോഗം ചെയ്യാറുണ്ടെന്നു പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു.മീ ടു ചലഞ്ചുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചുവന്ന സ്ത്രീക്കുവേണ്ടി മാധ്യമപ്രവർത്തക സന്ധ്യമേനോന്‍ ആണ് ആരോപണങ്ങള്‍ പുറത്തുവിട്ടത്.