സംസ്ഥാനത്ത് ഡീസൽ വില 80 കടന്നു

സംസ്ഥാനത്ത് ഡീസൽ വില 80 കടന്നു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 80.16 രൂപയാണ് വില. ഒരു ലിറ്റർ പെട്രോളിന് 85.84 രൂപയാണ് വില. പെട്രോളിന് കഴിഞ്ഞ ദിവസത്തേക്കാൾ 0.13 പൈസയുടെ വർദ്ധന തിരുവനന്തപുരത്ത് ഉണ്ടായപ്പോൾ ഡീസലിന് 0.3 പൈസയുടെ വർദ്ധനവാണ് ഉണ്ടായത്.

അതേസമയം, കോഴിക്കോട് 0.125 പൈസയുടെ വർദ്ധനവാണ് പെട്രോൾ വിലയിൽ ഉണ്ടായത്. 84.72 ആണ് കോഴിക്കോട് ഇന്നത്തെ പെട്രോൾ വില. ഒരു ലിറ്റർ ഡീസലിന് 0.292 പൈസ വർദ്ധിച്ച് 79.013 ആയി.