കേന്ദ്ര സര്‍ക്കാരിന് വേണ്ടി മാപ്പ് ചോദിച്ച് രാഹുല്‍; അമ്പരന്ന് ബിജെപി

റാഫേൽ വിവാദത്തിൽ ബംഗളുരു ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ജീവനക്കാരോട് കേന്ദ്ര സർക്കാരിന് വേണ്ടി മാപ്പ് ചോദിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഹുലിന്റെ അപ്രതീക്ഷിത നടപടിയിൽ ഞെട്ടിയിരിക്കുകയാണ് ബിജെപി. കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ ജീവനക്കാരുടെ മികവിനെ സംശയിച്ചതിലും അവരെ റാഫേല്‍ ഇടപാടില്‍ നിന്നും ഒഴിവാക്കിയതിലും രാഹുല്‍ ഗാന്ധി മാപ്പ് ചോദിച്ചു.ആധുനിക ഭാരതത്തിന്റെ ക്ഷേത്രമാണ് ഹാള്‍ പോലെയുള്ള സ്ഥാപനങ്ങള്‍. ഇവയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിന് ഒരിക്കലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.