താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ പാര്‍വതി

കൊച്ചി: താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ ഡബ്ല്യുസിസി അംഗമായ നടി പാര്‍വതി. രണ്ട് കാര്യങ്ങളിലാണ് വ്യക്തത വരുത്താനുള്ളത്. രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പാണോ അതോ ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല. മഹേഷ് അവരുടെ പ്രതിനിധി അല്ല എന്നാണിപ്പോള്‍ എഎംഎംഎ പറയുന്നതെന്നും പാര്‍വതി പറഞ്ഞു.

രണ്ട് സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ഒരു സംഭവങ്ങളും നടക്കുന്നില്ല എന്ന സിദ്ദിഖിന്‍റെ നിലപാടാണ് എറ്റവും അസഹനീയം കൂട്ടത്തില്‍ ഒരാള്‍ ക്രൂരമായ അക്രമത്തിനിരയായി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു നിലപാടെന്നതാണ് ശ്രദ്ധേയം ഇത്തരം പ്രവസ്ഥാവനകള്‍ ഇവരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുണ്ടാവുന്ന നടപടിയില്‍ ഭയമില്ല ഏതെങ്കിലും ഒരു കാര്യത്തില്‍ നടപടിയുണ്ടായിക്കണ്ടാല്‍ മതിയെന്നും പാര്‍വതി പറഞ്ഞു.

ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയാണെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞരുന്നു. മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ലെന്നും ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.