മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും;ഇ.പി ജയരാജന്‍

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ഭക്തരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല വിധി പ്രതിഷേധിക്കുന്നതിന്റെ പേരിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.സംഘർഷത്തെ തുടർന്ന് നിലക്കലിലും പമ്പയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.