കിടിലൻ മേക്കോവറില്‍ ജോജു ജോര്‍ജ്ജ്

 

ജോജു ജോർജിന്റെ കിടിലൻ മേക്കോവറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം.
എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജോസഫില്‍ പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന മേക്കോവറിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ജോസഫ് ‘ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ഇത്തവണ ജോജു എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
.സുധി കോപ്പ , ദിലീഷ് പോത്തന്‍,ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ,മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു. നവംബറില്‍ ചിത്രം തിയറ്ററില്‍ എത്തും