‘ഒരുത്തൻ അങ്ങോട്ട് വരുന്നുണ്ട്, തെണ്ടാനാണ് ചില്ലി കാശ് കൊടുക്കണ്ടാ’; യുഎഇ പേജിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് തെറി‘സംഘം’

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനം പുരോഗമിക്കുന്നതിനിടയിൽ ദുബായ് ഭരണാധികാരിയുടെ ഒൗദ്യോഗിക പേജിൽ തെറിവിളി. പ്രളയ ദുരതാശ്വാസത്തിനെന്ന് പേരിൽ മുഖ്യമന്ത്രിയ്ക്ക് ആരും പണം നൽകരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നും ആവശ്യപ്പെട്ടാണ് മലയാളത്തിൽ കമന്റുകൾ വന്നിരിക്കുന്നത്. ദുബായ് ഭരണാധികാരി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് ചുവട്ടിലാണ് കമന്റുകൾ നിറയുന്നത്. ഇതിൽ പലതും മോശം വാക്കുകൾ ഉപയോഗിച്ച് കൊണ്ടാണ്.

മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ ‘നിങ്ങളുടെ രാജ്യത്തിന് പണികിട്ടുമെന്നും ഭിക്ഷ യാജിച്ചാണ് അങ്ങോട്ട് മുഖ്യമന്ത്രി എത്തിയിരിക്കുന്നതെന്നും ഒരുകൂട്ടർ കമന്റ് ചെയ്യുന്നു. ‘ഒരു പിഞ്ഞാണം പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട്. പത്തു പൈസ പോലും കൊടുക്കരുത്. പാര്‍ട്ടിക്കാരുടെ കടം വീട്ടാനാണ് വരുന്നതെന്നാണ് മറ്റൊരു കമന്റ്. ഇവർക്ക് മറുപടിയുമായി മലയാളത്തിൽ തന്നെ കമന്റുകളുമായി മുഖ്യനെ അനുകൂലിച്ചും ഒട്ടേറേ പേർ രംഗത്ത് വന്നിട്ടുണ്ട്. ദുബായ് ഭരണാധികാരിയുടെ ഒൗദ്യോഗിക പോസ്റ്റുകൾക്ക് ചുവട്ടിലാണ് ഇൗ സൈബർ പോരാട്ടം എന്നതും ശ്രദ്ധേയം.

http://