ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയത്; മോഹൻലാൽ

ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതെന്ന് മോഹൻലാൽ.മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. കൊച്ചിയില്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ജഗദീഷ്, സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

താന്‍ പ്രസിഡണ്ട് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേത്. ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചു.  താന്‍ ഫോണ്‍ വിളിച്ച് ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും, അദ്ദേഹം നല്‍കിയ രാജി സംഘടന സ്വീകരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ പ്രസിഡണ്ട് എന്നതിനപ്പുറത്തേക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായെന്ന് മോഹന്‍ലാല്‍. അത് തന്നെ വളരെ വേദനിപ്പിച്ചെന്നും പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്വയം രാജി വെച്ചു പോയ നടിമാര്‍ അപേക്ഷ നല്‍കുക തന്നെ വേണമെന്നും സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.