പേര് മാറ്റൽ ചടങ്ങ് വ്യപകമാകുന്നു; യോ​ഗി ആദിത്യനാഥിനെ ട്രോളി സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പേര് മാറ്റൽ ചടങ്ങ് വ്യാപകമാകുകയാണ്. സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ മു​ഗൾ സാരായി മുതൽ ചരിത്ര പ്രസിദ്ധമായ അലഹാബാദ് ന​ഗരം വരെ ഈ പേര് മാറ്റലിൽ ഉൾപ്പെട്ടവയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്.

പേര് മാറ്റൽ പ്രവണതയോടനുബന്ധിച്ച് യോ​ഗിക്കെതിരെ പുറത്തിറങ്ങുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. #​AajSeTumharaNaam എന്ന് ഹാഷ് ടാ​ഗോടുകൂടിയാണ് മീമുകൾ പ്രചരിക്കുന്നത്.