ജമ്മുകശ്മീര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം

ജമ്മുകശ്മീരിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വന്‍ മുന്നേറ്റം. അനന്തനാഗിലെ ദൂരി വെരിനാഗ് മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ പതിനാലിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബി.ജെ.പിയും ജയിച്ചു. ബന്നിഹാലില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസിനാണ് ജയം. ലേ മുനിസിപ്പല്‍ കമ്മിറ്റിയിലെ 13 സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചു.നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ബന്ദിപോര, രംബന്‍, അനന്ദ്‌നാഗ്, രജൗരി, തനമണ്ടി ലെഹ് തുടങ്ങിയ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. രാംനഗര്‍, നൗഷേര,സന്ദര്‍ബാനി, മട്ടാന്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പിയുടെ മുന്നേറ്റം.