”ഹോൺ അടിച്ചിട്ടും ആളുകൾ ട്രാക്കിൽ നിന്ന് മാറിയില്ല”;പഞ്ചാബ് ട്രെയിൻ ദുരന്തത്തിൽ ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്

രാജ്യത്തെ തന്നെ നടുക്കിയ പഞ്ചാബ് അമൃതസർ ട്രെയിൻ ദുരന്തത്തിൽ ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്.ആളുകൾ ട്രാക്കിൽ കൂടിയിരുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റായ അരവിന്ദ് കുമാർ പറയുന്നു.ആളുകളെ കണ്ടതോടെ പെട്ടെന്ന് തന്നെ ബ്രേക്ക് പിടിക്കുകയും ഹോൺ അടിക്കുകയും ചെയ്തു.എന്നിട്ടും ആളുകൾ ട്രാക്കിൽ തന്നെ നിന്നതായി അരവിന്ദ് കുമാർ പറയുന്നു.ട്രെയിൻ ഇടിച്ചതിന് ശേഷം ആളുകൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞുവെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തത് കൊണ്ടാണ് ട്രെയിൻ നിർത്താതെ പോയതെന്നും അരവിന്ദ് കുമാർ പറഞ്ഞു.ദസ്സറ ആഘോഷത്തിനിടെ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ 69 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ANI