തുലാമാസ പൂജക്ക് ശേഷം നാളെ നട അടയ്ക്കാനിരിക്കെ യുവതീ പ്രവേശനം സാധ്യമാകാതെ ശബരിമല

തുലാമാസ പൂജക്ക് ശേഷം നാളെ നട അടയ്ക്കാനിരിക്കെ  യുവതീ പ്രവേശനം സാധ്യമാകാതെ ശബരിമല. കൂടുതൽ യുവതികൾ എത്തിയേക്കാമെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും തളളിക്കളഞ്ഞിട്ടില്ല. ഇന്നലെ എത്തിയ കെ. ഡി.എഫ് പ്രവർത്തക മഞ്ജു തിരികെ വരുമെന്ന് പറഞ്ഞെങ്കിലും പൊലീസിനെ അക്കാര്യം അറിയിച്ചിട്ടില്ല.

യുവതികളെത്തിയാൽ അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച ശേഷം സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. അതേ സമയം പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണ പാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വനത്തിലും ഇവർ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിൽ പരിശോധന നടത്തും.