ആരാധകർ കാത്തിരുന്ന ’96’ ലെ പുതിയ ഗാനമെത്തി

ഗൃഹാതുരതയുടെ ഓർമ്മകൾ പുതുക്കി പ്രേക്ഷക ലക്ഷങ്ങൾ കീഴടക്കിയ വിജയ് സേതുപതി ചിത്രം 96 തീയേറ്ററുകളിൽ മികച്ച കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ചിത്രത്തിന്റെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആരാധകര്‍ ഏറെ കാത്തിരുന്ന ‘ഇരവിങ്ക തീവായ്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘വസന്ത കാലങ്ങള്‍…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.. നാല് ലക്ഷത്തിലധികം ആൾക്കാർ ഇതിനോടകം ഗാനം കണ്ടു. ഉമാ ദേവിയുടേതാണ് ഗാനത്തിലെ വരികള്‍. ചിന്‍മയി ശ്രീപാദയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തൃഷയും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്. ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.