ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ 1 ദശലക്ഷം ഡോളർ കരസ്ഥമാക്കി ഇന്ത്യക്കാരൻ.

ഇന്ത്യൻ സ്വദേശി സൗരവ് ദേവ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ 1 ദശലക്ഷം ഡോളർ വിജയിയായി. 45കാരൻ സൗരവ് ദേവ് കഴിഞ്ഞ 6 വർഷമായി ദുബായിൽ താമസക്കാരനാണ്. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 3070, സീരിസ് നമ്പർ 284 ആണ് സമ്മാനത്തിന് അർഹമായത്. സെപ്റ്റബറിൽ അവധിക്കാലം ആഘോഷിക്കാൻ വേണ്ടി കൊല്കത്തയിലേക് പോകുന്ന വഴി എടുത്തടിക്കറ്റായിരുന്നു.

സമ്മാനത്തിനർഹരായ മറ്റു രണ്ടു വിജയികൾ ഇവരാണ്; ദുബായിൽ താമസമാക്കിയ 40കാരൻ ശ്രീലങ്കൻ സ്വദേശി സജീവ നിരഞ്ജൻ. റേഞ്ച് റോവർ HSE 380HPയാണ് ടികെറ്റ് നമ്പർ 0615, സീരീസ് നമ്പർ 1699ന്റെ അവകാശി സജീവ നിരഞ്ജന് ലഭിച്ചത്.

ദുബായിൽ താമസക്കാരനാക്കിയ 44കാരൻ ഇന്ത്യൻ സ്വദേശി ബാബു അജിത് ബാബു BMW R 1200 RT മോട്ടോർ ബൈക്ക് ടികെറ്റ് നമ്പർ 0202, സീരീസ് നമ്പർ 349ലൂടെ സ്വന്തമാക്കി.