അത്ഭുതം,അവർണ്ണനീയം,മെസൂത് ഓസിൽ!

ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി സൂപ്പർ താരം മെസൂത് ഓസിൽ കളം വാണ മത്സരത്തിൽ വമ്പന്മാരായ ആഴ്‌സണലിന് ലെസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്‌സനലിന്റെ ജയം.സൂപ്പർ താരം ഓസിൽ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ലെസ്റ്ററായിരുന്നു.ഒന്നാം പകുതി അവസാനിരിക്കെ മനോഹരമായ ഗോളിൽ ഓസിൽ ആഴ്സണലിനെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയ ആഴ്‌സണൽ രണ്ടു ഗോളുകൾ കൂടി നേടിയതോടെ ലെസ്റ്റർ സിറ്റി തോൽവി ഉറപ്പിക്കുകയായിരുന്നു.