പേടിഎം സ്ഥാപകനെ ബ്ലാക് മെയില്‍ ചെയ്ത് 20 കോടി തട്ടാന്‍ ശ്രമം; ജീവനക്കാരി അറസ്റ്റില്‍

 

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദീര്‍ഘകാലം ശര്‍മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാനാണ് അറസ്റ്റിലായത്. ശര്‍മയുടെ ലാപ്ടോപ്പ്, ഫോണ്‍ എന്നിവയില്‍ നിന്നും സോണിയ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. 10 വര്‍ഷം ശര്‍മയുടെ സെക്രട്ടറിയായിരുന്നു സോണിയ. സഹപ്രവര്‍ത്തകനായ ദേവേന്ദര്‍ കുമാര്‍, ഭര്‍ത്താവ് രൂപക് ജെയിന്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് സോണിയ ഗൂഢാലോചന നടത്തിയത്. ഇരുവരും പിടിയിലായി.ഇവരുടെ നിര്‍ദേശ പ്രകാരം രോഹിത് ചോമാല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ശര്‍മയുടെ സഹോദരനെ ഫോണില്‍ വിളിച്ച് 20 കോടി രൂപ ആവശ്യപ്പെട്ടത്.