ആരാധകരെ കണ്ണീരിലാഴ്ത്തി റെസ്‌ലിങ് താരം റോമൻ റൈൻസ്

ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ഡബ്ള്യു ഡബ്ള്യു ഇ സൂപ്പർ താരം റോമൻ റൈൻസ്.കഴിഞ്ഞ പതിനൊന്ന് വർഷമായി താൻ രക്താർബുദ ബാധിതനാണെന്നും ഇപ്പോൾ രോഗം തിരിച്ചുവന്നിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.മണ്ടേ നൈറ്റ് റോയിലാണ് താരം രോഗാവസ്ഥ വെളിപ്പെടുത്തിയത്.യൂണിവേഴ്സൽ ചാമ്പ്യൻഷിപ് ഉപേക്ഷിക്കുന്നതായും കുറച്ചുകാലത്തേക്ക് ഡബ്ള്യു ഡബ്ള്യു ഇയിൽ നിന്ന് വിട്ടുനിൽകുന്നതായും താരം വെളിപ്പെടുത്തി.