ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ യുവതിക്ക് ഊര് വിലക്ക്

കോഴിക്കോട്: ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും ‘ഊരുവിലക്ക്’ നേരിടേണ്ടി വരുന്നതായി പരാതി. കോഴിക്കോട്ട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കാണ് പ്രതികാര നടപടികളും ഭീഷണിയും നേരിടേണ്ടി വരുന്നത്. ചേവായൂരിലെ വാടക വീട്ടില്‍ ആയിരുന്നു ബിന്ദു താമസിസിച്ചിരുന്നത് .എന്നാല്‍ ഇനിമുതല്‍ അവിടേക്ക് താമസിതനായി വീട്ടിലേക്ക് വരണ്ട എന്നും വീട്ടുടമസ്ഥര്‍ അറിയിച്ചു .കൂടാതെ ഇനി ഒരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സ്കൂളില്‍ ജോലിക്കായി വന്നാല്‍ മതിയെന്നും സ്കൂള്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു .

ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച്‌ ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു. ബിന്ദുവിനെതിരെ നിരവധി ഭീഷണികള്‍ നിലനിക്കുന്ന സാഹചര്യത്തില്‍ ബിന്ദു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ പ്രധിഷേധം തുടരുന്ന സാഹചര്യത്തില്‍ ബിന്ദു പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു.