സംസ്ഥാനം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുക്കുന്നു.

 

23-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ചലച്ചിത്ര അക്കാദമിയുടെ കേന്ദ്രങ്ങൾ വഴിയാവും ഓഫ്‌ലൈൻ രജിസ്ട്രേഷൻ.

സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ സിനിമകൾ മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് മറ്റ് പതിമൂന്ന് ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ, ബി. അജിത്ത് കുമാർ സംവിധാനം ചെയ്ത ഈട, ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തുടങ്ങിയ സിനിമകൾ ഈ വിഭാഗത്തിലുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 മലയാള ചിത്രങ്ങളിൽ 10ഉം പുതുമുഖ സംവിധായകരുടേതാണ്.

ഡിസംബർ 7 മുതൽ 13 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. ചലച്ചിത്ര മേളയിൽ ഡെലിഗേറ്റ് പാസ് 2000 രൂപയയിലേക് ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ പാസുകൾ ലഭിക്കും. ഇത്തവണ സൗജന്യ പാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കും.