എൽ ക്ലാസികോയിൽ സൂപ്പർ താരങ്ങളുണ്ടാവില്ല ; റയലിന് വീണ്ടും തിരിച്ചടി

 

റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി നൽകി എൽ ക്ലാസികോക്ക് ബ്രസീലിയൻ താരങ്ങളായ വിനീഷ്യസും മാഴ്സലോയുമുണ്ടാകില്ലെന്ന് റിപ്പോർട്ട് . കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്നാണ് കൗമാരതാരമായ വിനീഷ്യസിന് എൽ ക്ലാസികോ നഷ്ടമാവുക . ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെതിരായ മത്സരത്തിൽ പരിക്കു പറ്റിയതിനെ തുടർന്നാണ് മാഴ്സലോക്കു സൂപ്പർ പോരാട്ടം നഷ്ടമാകുമെന്നു സൂചനകളുള്ളത്. വിനീഷ്യസ് സെൽറ്റ വിഗ ബി ടീമിനെതിരെ ചുവപ്പുകാർഡ് വാങ്ങി പുറത്തായത്. അതേ സമയം മാഴ്സലോ എൽ ക്ലാസികോക്കു മുൻപ് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പരിശീലകൻ ലൊപടെയി നൽകുന്നത്.