ഡ്രാമയുടെ രണ്ടാമത്തെ ടീസർ ഏറ്റെടുത്ത് ആരാധകർ

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത് വന്നു. ‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’; എന്ന മോഹന്‍ലാല്‍ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഡബ്യു.സി.സിക്കുള്ള മറുപടി എന്ന രൂപത്തിലാണ് ആരാധകര്‍ പുതിയ ടീസറിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്.ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.