ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കം

ദുബായ് ഫിറ്റ്നസ് ചലഞ്ചിനു ഇന്ന് തുടക്കം. 30 ദിവസവും 30 മിനിറ്റുകള്‍ കൊണ്ട് നടത്തേണ്ട ചലഞ്ചുകളാണ് പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടാവകാശയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌ദൂമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുവാന്‍ ആഹ്വാനം നല്‍കിയത്.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും കായിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ടിയുമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്.
ഇന്ന് മുതല്‍ നവംബര്‍ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ചലഞ്ച് കാമ്ബെയിന്‍ സംഘടിപ്പിക്കുന്നത്.