ഭീതി പരത്തി എച്ച്‌ വണ്‍ എന്‍ വണ്‍, പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്; രോഗ ലക്ഷണങ്ങൾ ഇവ..

ഭീതി പരത്തി എച്ച്‌ വണ്‍ എന്‍ വണ്‍ പടരുന്നു. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ ഈ മാസം മാത്രം ആറു പേര്‍ മരിച്ചതായി റിപോർട്ടുകൾ. പനി ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ദ്ധന ഉണ്ടായതോടെ ജാഗ്രതാ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി.

കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നത്. പിന്നീട് സംസ്ഥാനത്താകെ വ്യാപിച്ചു. സെപ്തംബറില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രോഗികളുടെ എണ്ണം 149 ആയി ഉയര്‍ന്നു. വായുവിലൂടെ പകരുന്ന പനിയാണ് എച്ച്‌ വണ്‍ എന്‍ വണ്‍. പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണം. ധാരാളം വെള്ളം കുടിക്കണം. പോക്ഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും വേണം. ഗര്‍ഭിണികള്‍, ശ്വാസകോശ, ഹൃദയ രോഗികള്‍, പ്രമേഹമുള്ളവര്‍, കാന്‍സര്‍ ബാധിച്ചവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

 കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, വിറയല്‍, ക്ഷീണം

പതിവാക്കേണ്ടത്

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മൂടണം

 കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കണം

 കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം